നെയ്തൽ നിലങ്ങൾ
ചില ജീവിതങ്ങൾ വിജയത്തിന്റെ കഥകളല്ല. തോൽവികൾക്കിടയിലും നിലനിൽക്കുന്ന സത്യങ്ങളുടെയും ബന്ധങ്ങളുടെയും അതിജീവനത്തിന്റെയും കഥകളാണ്.
A STORY OF LIVES & TRUTHSജീവിതത്തിന്റെ നേർത്ത നൂലിഴകൾ
ഒരു കാലഘട്ടത്തിന്റെ സാമൂഹിക ജീവിതവും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും ചേർത്തുവെക്കുന്ന ഒരു കുടുംബനോവൽ.
BEHIND THE TITLE
മലയാളക്കര ഇന്നും സൗഭാഗ്യങ്ങൾ എണ്ണിപ്പറയുന്ന ഒരു തലമുറയുടെ ഉള്ളറകളിൽ ജീർണ്ണിച്ച് തീർന്ന കുറെയേറെ ജന്മങ്ങളുണ്ട്. ആധുനികതയുടെ മുന്നേറ്റങ്ങളുടെ ഉമ്മറം തൊടാതെ വെണ്ണീറായ കുറേ സ്വപ്നങ്ങളുള്ള മനുഷ്യർ. കുടുംബമായിരുന്നു അന്ന് ബലഹീനത; സൗഹൃദമായിരുന്നു കരുത്ത്. ഇവയ്ക്കപ്പുറത്തേക്ക് ചിന്തിക്കാതെ ജീവിതം തുഴയാൻ ഇറങ്ങുമ്പോൾ പലർക്കും പ്രായം ഇരുപതുകളിലേക്ക് കടന്നിട്ടുപോലുമുണ്ടായിരുന്നില്ല.
ഭാര്യ വെളിച്ചമാകുന്ന, ഭാര്യയിലൂടെ സമാധാനം കാണുന്ന ഒരു കാലഘട്ടം. ബഹുഭാര്യത്വം ജീവിതങ്ങൾക്ക് വിലങ്ങുവെക്കുമ്പോഴും അതിന്റെ നിഴലിൽ ആദ്യഭാര്യ ഉണർന്നുനിൽക്കുമ്പോഴും, അവൾ ഭർത്താവിന്റെ ചിന്തയും സമ്പത്തുമായി മാറുമ്പോഴും ജീവിതത്തിന്റെ അർഥം മറ്റൊരു തലത്തിൽ പൂർണ്ണമാകുന്നു.
പല ദിശകളിലൂടെ ഒഴുകി വരണ്ടിട്ടും ഒരു പാതയെങ്കിലും സാഗരം തൊടുന്നുണ്ട്. അവിടെയാണ് ‘മയമുണ്ണി’ എന്ന ജീവൻ വിജയിക്കുന്നത്. പഴികളുടെയും ആരോപണങ്ങളുടെയും തോൽവികളുടെയും മേലാപ്പുകൾ അണിയേണ്ടിവന്നിട്ടും, അയാൾ ആദ്യമണിഞ്ഞ പടയങ്കി അവസാന ശയ്യയിലും അയാളുടെ രക്ഷയായിരുന്നു.
ആ ജീവിതത്തിൽ സത്യങ്ങളുണ്ടായിരുന്നു. ആ സത്യങ്ങൾക്ക് ജീവനും, ആ ജീവന് സുലൈഖയെന്ന രക്ഷയും വിധിയുടെ കൈകളാൽ അയാളിൽ ബന്ധിപ്പിച്ചിരുന്നു.
നെയ്തൽ നിലങ്ങളുടെ ഒരു ദൃശ്യം
പുസ്തകത്തിന്റെ ലോകത്തേക്ക് ഒരു ചെറിയ കാഴ്ച. ഈ Instagram Reel കാണൂ; തുടർന്ന് നിങ്ങളുടെ വായനയാത്ര ആരംഭിക്കാം.
Instagram-ൽ Reel കാണാം ↗അവതാരികയിൽ നിന്ന്
ഒരു സാധാരണ വീട്ടമ്മയുടെ ചിന്തകളിൽ നിന്ന് പിറന്ന അസാധാരണമായ കഥയെക്കുറിച്ചുള്ള പ്രസാധകന്റെ വായന.
LITERARY UNIVERSE
ഒരു സാധാരണ വീട്ടമ്മയുടെ സർവസാധാരണമായ ചിന്തകളിൽ നിന്നും പിറവിയെടുത്ത അസാധാരണമായ കഥയാണ് ‘നെയ്തൽ നിലങ്ങൾ’. ആധുനിക കേരളത്തിന്റെ വൈജ്ഞാനിക ലോകത്തിന് വായിച്ചെടുക്കാനാവാത്ത ഒരു കാലഘട്ടത്തിലൂടെ നീങ്ങുന്ന ഈ കഥ, അനുഭവസ്ഥയായ ഒരാൾ പറഞ്ഞുവെക്കുന്നതുപോലെ പക്വമായ അവതരണശൈലി കൈക്കൊള്ളുന്നു.
പ്രധാനമായും കുടുംബസ്ഥനായ നായകനിലൂടെ നീങ്ങുന്ന കഥയിൽ ഓരോ കഥാപാത്രവും വായനക്കാരന്റെ ശ്രദ്ധ തങ്ങളിലേക്ക് തിരിക്കുന്നു. സ്വന്തം ജീവിതത്തിലേക്ക് കഥയെ ഗതിമാറ്റി നീക്കുന്ന കഥാപാത്രങ്ങൾ സ്വതന്ത്രമായി വികസിക്കുന്നതും ഈ രചനയുടെ സവിശേഷതയാണ്.
മലബാറിലെ ഉൾനാടൻ ഭാഷയിൽ എഴുതിയ ഈ കഥയുടെ ആഴങ്ങളിൽ കുടുംബം, സമൂഹം, സ്ത്രീജീവിതം, പുരുഷന്റെ പരാജയങ്ങൾ, വിധി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ജീവിതത്തിന്റെ നഗ്നസത്യങ്ങളെ അഭിമുഖീകരിക്കാൻ വായനക്കാരനെ ക്ഷണിക്കുന്ന രചനയാണിത്.
തുടക്കക്കാരിയുടെ പരിമിതികളെക്കാൾ, ആഗ്രഹത്തിൽ നിന്ന് പിറന്ന എഴുത്തിന്റെ ചേലും ചന്തവും വായിച്ചെടുക്കാവുന്ന വരികളാണ് ‘നെയ്തൽ നിലങ്ങൾ’ വായനക്കാരുടെ മുന്നിലേക്ക് തുറന്നിടുന്നത്.
പുസ്തകത്തിന്റെ പ്രസിദ്ധീകരണ വിവരങ്ങൾ
നെയ്തൽ നിലങ്ങളുടെ പ്രസിദ്ധീകരണ പതിപ്പിനെയും പുസ്തകത്തിന്റെ ഭൗതിക സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങൾ.
വായനാനുഭവം പങ്കുവെക്കൂ
നെയ്തൽ നിലങ്ങൾ വായിച്ചോ? നിങ്ങളുടെ അഭിപ്രായവും റേറ്റിംഗും ഇവിടെ രേഖപ്പെടുത്താം. നിങ്ങളുടെ വായനാനുഭവം മറ്റു വായനക്കാർക്കും വഴികാട്ടിയാകട്ടെ.